പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍ 0491 2873999.
