ഇടുക്കി: യുഎന്‍ഡിപി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന ‘കമ്മ്യൂണിറ്റി-ടൂര്‍-ലീഡര്‍’ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലുള്ളവര്‍ക്കും, തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തുകളിലല്‍ നിന്നുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. പ്രായപരിധി : 18 – 60 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13 നു വൈകിട്ട് 5.00 മണിക്കുള്ളില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ കമ്യൂണിറ്റി ടൂര്‍ പാക്കേജുകളില്‍ ടൂറുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുക, ടൂറിസ്റ്റുകളെ വീടുകളിലെത്തിച്ച് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് സഹായിക്കുകയും ടൂറിസ്റ്റുകള്‍ക്കൊപ്പം എത്തുന്ന അംഗീകൃത ടൂര്‍ ഗൈഡുമാരെ കമ്യൂണിറ്റി ടൂറിസം പാക്കേജുകളില്‍ സഹായിക്കുക തുടങ്ങിയവയാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാക്കേജുകളില്‍ കമ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍ ചെയ്ത് വരുന്നത്. ഇതൊരു സര്‍ക്കാര്‍ ജോലിയല്ല.

രജിസ്‌ട്രേഷന്‍ ലിങ്ക്:
https://docs.google.com/forms/d/1Fl9W9Z8IahGGUfS_18fI2sWdQKht_dB31UKPVI3IdmA