ഇടുക്കി: ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എം.ബി.ബി.എസ് വിജയിച്ചിട്ടുളളതും ട്രാവന്‍കൂര്‍ കൊച്ചിന്‍ രജിസ്ട്രേഷന്‍ നിലവിലുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 7 രാവിലെ 10 മണിക്ക് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജറുടെ ആഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുളളവര്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 04862 232221
