ഇടുക്കി: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികളോടെ സെപ്റ്റംബര്‍ 8 ന് ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിക്കും. ജില്ലയിലെ 66 സാക്ഷരതാ കേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തും. പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടി, പഠിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രബന്ധരചന, പോസ്റ്റര്‍ തയ്യാറക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ജില്ലാതല ഉദ്ഘാടനം 8 ന് രാവിലെ 10.30 ന് വാഴൂര്‍ സോമന്‍ എം എല്‍ എ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷനാകും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യതിഥിയാകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി .സുനില്‍ കുമാര്‍ ആശംസ അര്‍പ്പിക്കും. തുടര്‍ന്ന് ഒരാഴ്ചത്തെ ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. എം. അബ്ദുള്‍ കരീം അറിയിച്ചു.