കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പുചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ച ഹൈജീനിക്ക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉദ്ഘാടനം ചെമ്പുചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എം പി ടി എൻ പ്രതാപൻ നിർവഹിച്ചു. പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള മൂലധന ചെലവ് നൽകുന്നതിനുള്ള പദ്ധതി പ്രകാരം 5,82,000 രൂപ ചെലവഴിച്ചാണ് മിൽക്ക് കളക്ഷൻ റൂം നിർമ്മിച്ചത്. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ പദ്ധതി വിശദീകരിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് എന്നിവർ മുഖ്യാതിഥികളായി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സീബ ടീച്ചർ, ശാന്തി ബാബു, അഭിലാഷ് എൻ വി, ഷീജ ഹരിദാസ്, കെ ആർ ഔസപ്പ്, ഇ ആർ സി എം പി യു ഡയറക്ടർ താര ഉണ്ണികൃഷ്ണൻ, കൊടകര ക്ഷീര വികസന ഓഫീസർ സെബിൻ പി എഫ്, ചെമ്പുചിറ ക്ഷീരോൽപാദക
സഹകരണ സംഘം സെക്രട്ടറി എ ബി പ്രിൻസ് എന്നിവർ പങ്കെടുത്തു.