കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് കോവിഡ് 19 മഹാമാരിമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പയും മറ്റു പിന്തുണാസഹായങ്ങളും കുടുംബശ്രീ മുഖേനയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സുമായി ബന്ധപ്പെടണം.
