കാസർഗോഡ്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12 ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255483
