കാസർഗോഡ്: ദേശീയ നിയമസേവന അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് കോടതി കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. അദാലത്തിന്റെ ഭാഗമായുള്ള പ്രീ ടോക്ക് ആരംഭിച്ചു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരമുള്ള കേസുകള്‍, തൊഴില്‍തര്‍ക്കങ്ങള്‍, വൈദ്യുതി വെള്ളക്കരം സംബന്ധിച്ച പരാതികള്‍, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ചെക്ക് കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് സംബന്ധിച്ച കേസുകള്‍, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, പെറ്റി കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.

വിശദവിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഹോസ്ദുര്‍ഗുമായോ ജില്ലാ നിയമസേവന അതോറിറ്റിയുമായോ ബന്ധപ്പെടണം. ഫോണ്‍: 0467 2207170, 04994 256189