കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (സപ്തംബര്‍ ഏഴ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ഇടമന യു പി സ്‌കൂള്‍ കണ്ടോന്താര്‍, പുന്നച്ചേരി സാംസ്‌കാരിക നിലയം, എകെജി വായനശാല എമ്പറ്റ്, തോട്ടട നോര്‍ത്ത് എല്‍ പി സ്‌കൂള്‍, പാനൂര്‍ നജാത്ത് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍, കോട്ടൂര്‍ സബ്‌സെന്റര്‍, ബി പി എച്ച് സി കീഴ്പ്പള്ളി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് ജോസഫ് യു പി സ്‌കൂള്‍ പുലികുറുമ്പ, കംബിലേരി അങ്കണവാടി, സെന്റ് ജോര്‍ജ് യു പി സ്‌കൂള്‍ കച്ചേരിക്കടവ് എന്നിവടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.