മലപ്പുറം: പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള 2021 -2022 വര്‍ഷത്തെ ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734932.