കോട്ടയം: മുൻഗണനാ റേഷൻ കാർഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവു ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ വിവരം നല്‍കാം. അനര്‍ഹര്‍ക്ക് എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നെങ്കിലും ഇനിയും സറണ്ടര്‍ ചെയ്യാത്തവരുണ്ട്.

ഇത്തരം വ്യക്തികളുടെയോ കുടുംബങ്ങളുടെയോ വിലാസം, ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവയില്‍ ഏതെങ്കിലും ഫോൺ കോളായോ വാട്സ് അപ്പ് മെസേജായോ വോയിസ് മെസേജായോ 9495998223 എന്ന നമ്പറില്‍ അറിയിക്കാം. ഇങ്ങനെ അറിയിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.