ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എക്‌സൈസ് ഡിവിഷന് കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളിലും വാഹനങ്ങളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിച്ചതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 രാവിലെ 11ന് എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ആലപ്പുഴ എക്‌സൈസ് കോംപ്ലക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. വിശിഷ്ടാതിഥിയാകും.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍, നഗരസഭാംഗം പി.എസ്. ഫൈസല്‍, എക്‌സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി. രാജീവ്, എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ റഷി, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എം. അന്‍സാരി ബീഗു, എ.ആര്‍ സുല്‍ഫിക്കര്‍, കെ. രാമകൃഷ്ണന്‍, എന്‍. അശോക് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സി.പി. വേണുക്കുട്ടന്‍പിള്ള എന്നിവര്‍ പങ്കെടുക്കും.