കോട്ടയം: മൃഗപരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർ നിപ്പ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മൃഗ സംരക്ഷണ വകുപ്പ്.

കർഷകർ ഫാമുകളിൽ പ്രവേശിക്കുന്നതിന് മുൻപ് അണുനാശിനി കലർത്തിയ വെള്ളത്തിൽ കാൽ പാദങ്ങൾ കഴുകണം. വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുൻപും ശേഷവും കൈ കാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

വളർത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ കൈയുറയും മുഖാവരണവും കാലുറകളും ഉപയോഗിക്കാവുന്നതാണ്. മൃഗങ്ങളെ കയറ്റുകയും അവയ്ക്കുള്ള തീറ്റയും പുല്ലും കൊണ്ടു പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ അണുനശീകരണം ഉറപ്പു വരുത്തണം.

വവ്വാലുകൾ ഉപേക്ഷിച്ച കായ് കനികള്‍ വളർത്തു മൃഗങ്ങൾക്ക് നൽകരുത്. വവ്വാലുകളും മറ്റു പക്ഷികളും ഫാമുകളിൽ പ്രവേശിക്കുന്നത് വലകൾ ഉപയോഗിച്ച് തടയണം.

ഇതു സംബന്ധിച്ച് കര്‍ഷകര്‍ക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റംബർ എട്ട്) ഉച്ചകഴിഞ്ഞ് രണ്ടിന് ഓൺലൈൻ സെമിനാർ നടത്തും.https://meet.google.com/kjx-nezp-edf എന്ന ലിങ്ക് മുഖേന നടത്തുന്ന ബോധവത്ക്കരണ സെമിനാറിൽ പങ്കെടുക്കുന്നതിന് 9188522706 എന്ന ഫോൺ നമ്പരിലേക്ക് സന്ദേശം അയച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന്
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ. ടി തങ്കച്ചൻ അറിയിച്ചു.