സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ‘കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ‘എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാവിലെ 11മണിക്ക് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്യും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കും. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തങ്കമണി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കു യോഗത്തില്‍ ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീംമുഖ്യ പ്രഭാഷണം നടത്തും.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നോഡല്‍ പ്രേരക് സന്ധ്യ ജയന്‍, തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.