എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച 176 പേർക്കെതിരെ നടപടി സ്വീകരിച്ചു.
മാസ്ക് ധരിക്കാത്തതിന് 137 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് എട്ട് പേർക്കെതിരെയും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 22 പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.