പത്തനംതിട്ട കോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം നടന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ. വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാല സംരക്ഷണ ഓഫീസർ, ആറൻമുള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബർ 30 നകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.