കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (സപ്തംബര്‍ എട്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
മുതലപെട്ടി സാംസ്‌കാരിക നിലയം ചൂരാല്‍, ഗവ. സെന്‍ട്രല്‍ യു പി സ്‌കൂള്‍ കടന്‍കുളങ്ങര, ഒടുവള്ളിത്തട്ട് സി എച്ച് സി, ആര്‍സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, കണ്ണവം യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും പൂപ്പറമ്പ ഗവ.യു പി സ്‌കൂള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കൃഷ്ണവിലാസം യു പി സ്‌കൂള്‍ കാപ്പാട്, അട്ടന്‍ഞ്ചേരി വയോജന വിശ്രമ കേന്ദ്രം കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും ചടച്ചികുണ്ഡം കോളനി ഉറത്തുര്‍, ഹീറോ പ്ലൈവുഡ് കമ്പനി കുറുമാത്തൂര്‍, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന.
പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.