മലപ്പുറം: എസ്.എസ്.എല്‍. സി പരീക്ഷയില്‍ വിജയിച്ച വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വഴിക്കടവ് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷി വിഭാഗം കുട്ടികളില്‍ നിന്നും എസ്.എസ്. എല്‍.സി പരീക്ഷ എഴുതിയ ഒന്‍പത് വിദ്യാര്‍ഥികളാണ് വിജയിച്ചത്. സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ബോര്‍ഡ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് കുട്ടികള്‍ക്ക് അധ്യയനം നടത്തിയിരുന്നത്.
വിജയികളായ കുട്ടികളെയും പരിശീലകരായ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെയും പരിപാടിയില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് വിജയികള്‍ക്ക് മൊമെന്റോ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയ്‌മോള്‍, അഫ്‌സത്ത് പുളിക്കല്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ കരീം, മുജീബ്, സിന്ധുരാജന്‍, പി.നിമിഷ, നിലമ്പൂര്‍ ബി.പി. സി. എം. മനോജ് കുമാര്‍, സി.ആര്‍.സി കോഡിനേറ്റര്‍ സീമ തെരേസ ജോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരായ എം.നിഷ, അഞ്ജലി ജോസഫ്, ദീപാ ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.