പാലക്കാട്: ടൗണ് സൗത്ത്, പാലക്കാട് ട്രാഫിക് എന്ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, മലമ്പുഴ, വടക്കഞ്ചേരി, കോട്ടായി, പാടഗിരി, അഗളി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള 84 വാഹനങ്ങള് ഇ-ലേലം ചെയ്യും. ഈ വാഹനങ്ങളിന്മേല് എന്തെങ്കിലും തരത്തിലുള്ള അവകാശം ഉണ്ടെങ്കില് 30 ദിവസത്തിനകം മതിയായ രേഖകള് സഹിതം ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസറോട് ഉന്നയിക്കാം. നിശ്ചിത കാലാവധിക്കുള്ളില് അവകാശവാദം ഉന്നയിച്ചില്ലെങ്കില് www.mstcecommerce.com മുഖേന ഇ-ലേലം നടത്തും.