പാലക്കാട്: നൂറണി എല്.ബി.എസില് ഡിപ്ലോമ ഇന് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്ഷ്യല് അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡി.സി.എ, ഡാറ്റാ എന്ട്രി & ഓഫീസ് ഓട്ടോമേഷന് (ഇംഗ്ലീഷ് & മലയാളം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ്.ടു, എസ്.എസ്.എല്.സി.യാണ് യോഗ്യത. പട്ടികജാതി, പട്ടികവര്ഗം, ഒ.ഇ.സി വിഭാഗക്കാര്ക്ക് ഫീസാനുകൂല്യം ലഭിക്കും. താല്പര്യമുള്ളവര് www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses ല് ഓണ്ലൈനായി അപേക്ഷിക്കണം. ഫോണ്: 0491-2527425, 9495793308.