പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മംഗലം ഐ.ടി.ഐ.യില് എന്.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്മാന് സിവില്, സര്വേയര് (രണ്ടുവര്ഷം), പ്ലംബര് (ഒരു വര്ഷം) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടുന്ന എല്ലാ വിദ്യാര്ഥികള്ക്കും സൗജന്യ പരിശീലനത്തിനു പുറമേ പോഷകാഹാരം, ഉച്ചഭക്ഷണം, സ്റ്റഡി ടൂര് അലവന്സായി 3000 രൂപ, യൂണിഫോം അലവന്സായി വര്ഷത്തില് 900 രൂപ എന്നിവ നല്കും.
കൂടാതെ പട്ടികജാതി-പട്ടികവര്ഗ വിഭാഗങ്ങളില്പ്പെടുന്ന വിദ്യാര്ഥികള്ക്ക് പ്രതിമാസം 800 രൂപ നിരക്കില് സ്‌റ്റൈപ്പന്ഡ്, ലപ്‌സം ഗ്രാന്റായി ആദ്യവര്ഷം 1000 രൂപയും രണ്ടാമത്തെ വര്ഷം 800 രൂപയും ലഭിക്കും. ആണ്കുട്ടികള്ക്ക് ഹോസ്റ്റല് സൗകര്യം ഉണ്ടായിരിക്കും. www.scdd.kerala.gov.in ല് നിന്ന് അപേക്ഷ പ്രിന്റെടുത്ത് പൂരിപ്പിക്കണം.
തുടര്ന്ന് പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്.സി, പ്ലസ് ടു സര്ട്ടിഫിക്കറ്റ് എന്നിവ ഒറ്റ പേജില് സ്‌കാന് ചെയ്ത് (പി.ഡി.എഫ്) www.scdd.kerala.gov.in ല് ഓണ്ലൈനായി സെപ്റ്റംബര് 15 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ് 04922 258545, 9447653702, 8113052260