പാലക്കാട്: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ   സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.കെ.പി റീത്ത(ആരോഗ്യം) വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശെല്‍വരാജ് അധ്യക്ഷനായി,  ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍, ഡോ. എ.രോഹന്‍, ഡോ.വി.പി.കെ ഗീത എന്നിവര്‍ സംസാരിച്ചു.