പാലക്കാട്: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാറും കമ്മീഷന്‍ അംഗം സി. വിജയകുമാറും സെപ്റ്റംബര്‍ ഒന്‍പത്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10 ന് പറമ്പിക്കുളം ഗിരിവര്‍ഗ സെറ്റില്‍മെന്റുകളും തുടര്‍ന്ന് തിരുവാഴാംകുന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെയും സന്ദര്‍ശിക്കും. വൈകീട്ട് 4 ന് മീനാക്ഷിപുരത്ത് ബാലവിവാഹം, ബാലവേല എന്നീ വിഷയങ്ങളില്‍ കര്‍ത്തവ്യവാഹകരുടെ യോഗവും നടക്കും.