ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2021 ജനുവരി 1 നു 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് ലഭിക്കും.

ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷികവരുമാനം 1,00,000 രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) . പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളള കോവിഡ്19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ് അടിമാലി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് അടിമാലി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മൂന്നാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മറയൂര്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ട.