കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 11 കേസുകള്‍ തീര്‍പ്പാക്കി.ആകെ പരിഗണിച്ച  32 കേസുകളില്‍ 21 എണ്ണം തുടര്‍ നടപടികള്‍ക്കായി മാറ്റി.

പോലീസുമായി ബന്ധപ്പെട്ടവയായിരുന്നു കൂടുതല്‍ പരാതികള്‍. അഞ്ച് പരാതികള്‍ കമ്മീഷന്‍ പുതിയതായി സ്വീകരിച്ചു. ഈ മാസം 29 ന് കൊട്ടാരക്കര പി.ഡബ്ല്യു.ഡി. റെസ്റ്റ്  ഹൗസിലും ഒക്ടോബര്‍ 18 ന് ആശ്രാമം അതിഥി മന്ദിരത്തിലും സിറ്റിംഗ് നടക്കും.