കാസർഗോഡ്: സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവഞ്ചൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന വയോ അമൃതം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് വോക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. സെപ്തംബർ 15ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ.

യോഗ്യത: ബി.എ.എം.എസ്, ടി സി.എം.സി.രജിസ്‌ട്രേഷൻ. പ്രായപരിധി 41. താൽപ്പര്യമുള്ളവർ 15ന് രാവിലെ 9.30 നും ഉച്ചക്ക് 12നുമിടയിൽ പേര് രജിസ്റ്റർ ചെയ്യണം. യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും നൽകണം. ഫോൺ: 0481 2568118.