ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റുകളിലെക്ക് നാഷ്ണല്‍ ആയുഷ് മിഷന്‍ മുഖേന പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്‍ര്‍വ്യൂ സെപ്റ്റംബര്‍ 23 രാവിലെ 10.30 നു ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടത്തും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് / പിജി ഡിപ്ലോമ കോഴ്‌സ്. ബിഎന്‍വൈഎസ്, എം.എസ്.സി യോഗ, എം.ഫില്‍ യോഗ എന്നീ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. പ്രായ പരിധി പരമാവധി 40 വയസ്,പ്രതിമാസം 8000 രൂപ പ്രതിഫലം നല്‍കും. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം അസ്സല്‍ രേഖകളും കോപ്പിയും സഹിതം ഓഫിസില്‍ ഹാജരാകണം. ഇന്‍ര്‍വ്യൂവിന് ഹാജരാകുന്നവര്‍ കോവിഡ് പ്രോട്ടോക്കോളുകളായ മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം.
