മലപ്പുറം: കൊണ്ടോട്ടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എജ്യുക്കേഷന്‍ കോംപ്ലക്‌സ് യാഥാര്‍ഥ്യമാവുന്നു. കൊണ്ടോട്ടി വിദ്യഭ്യാസ സമുച്ചയത്തിന് നാല് കോടി രൂപയുടെ ഭരണാനുമതിയായതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. 2021-2022 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കൊണ്ടോട്ടി എജ്യുക്കേഷന്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത്.

കൊണ്ടോട്ടി ഉപജില്ല വിദ്യഭ്യാസ ഓഫീസ്, കൊണ്ടോട്ടി ജി.എം.എല്‍.പി സ്‌കൂള്‍, കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്സ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് എജ്യുക്കേഷന്‍ കോംപ്ലക്‌സ്. കൊണ്ടോട്ടി ടൗണിലെ എ.ഇ ഓഫീസ് നില്‍ക്കുന്ന സ്ഥലത്താണ് എജ്യുക്കേഷന്‍ കോംപ്ലക്‌സ് നിര്‍മിക്കുക.

മൊറയൂര്‍ യു.പി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററും എജ്യുക്കേഷന്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൊണ്ടോട്ടിയിലേക്ക് മാറ്റുമെന്നും എം.എല്‍.എ അറിയിച്ചു.