മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സെപ്തംബര്‍ 14നകം www.boardwelfareassistance.ic.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒന്നാം ഘട്ടം ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.