തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്‌നോളജി – പോസ്റ്റ് ഓപ്പറേഷൻസ് ആൻഡ് ഫിനിഷിങ് കോഴ്‌സിലേക്കുള്ള 2021 – 22 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.sitttrkerala.ac.in എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക് 9447427476, 9400006462.