പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനും ഫയല്‍ തീര്‍പ്പ് കല്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിനും 2018-19 വര്‍ഷത്തില്‍ ഫയല്‍ ഓഡിറ്റ് എന്ന സമഗ്ര പദ്ധതി നടപ്പാക്കും. ജില്ലാതല ഫയല്‍ ഓഡിറ്റിന്റെ ഉദ്ഘാടനം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍  തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് നിര്‍വഹിച്ചു.
 വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ ആര്‍.എസ്.ഷിബു മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ എം.പി.ഗോപാലകൃഷ്ണന്‍, അഡ്മനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ്.ലീന, കെ.എന്‍.ശ്രീകുമാര്‍, വര്‍ഗീസ് ജോസഫ്, പി.ജി.ശ്രീരാജ്, എസ്.ബിനു, പി.എസ് ഫൈസല്‍,. ദിലീപ്കുമാര്‍, അജി.എസ്.കുമാര്‍, കിരണ്‍, ജി.ഉഷാറാണി,  റ്റി.ജി.ഉഷാകുമാരി അമ്മ, കലേഷ് എന്നിവര്‍ സംസാരിച്ചു.