തൃശൂര്‍ :പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പ് കൂടിയായ കൊടുങ്ങല്ലൂര്‍ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അക്കോമെഡേഷന്‍ ബ്ലോക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രത്തില്‍ വിശാലമായ ബ്ലോക്ക് ഉയരുന്നത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് 3 മണിക്ക് നിര്‍വ്വഹിക്കും. ക്ഷേത്ര ദേവസ്വം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള ഭൂമിയില്‍ 1.8 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം.കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ശ്രേഷ്ഠമായ ഒരുമ്യൂസിയമാക്കി പരിവര്‍ത്തനം ചെയ്യുന്ന ക്ഷേത്ര ഭണ്ഡാരപ്പുര മാളികയ്ക്ക് പകരമായും ഓഫീസ് റൂം, സ്‌ട്രോങ്ങ് റൂം, സ്റ്റോര്‍ റൂം തുടങ്ങി താമസസൗകര്യം വരെ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് ഉയരുകയെന്ന്മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.

വസൂരി മാല ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകെട്ടിടമാണ് മുസിരിസ് പൈതൃക പദ്ധതി നിര്‍മിച്ച് ക്ഷേത്രം ദേവസ്വത്തിന് കൈമാറുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. അന്യം നിന്ന് പോകുന്ന ക്ഷേത്രകലകളും ആചാരങ്ങളും ചുവര്‍ചിത്രങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഊട്ടുപുര- ഭണ്ഡാരപ്പുര മാളിക സമുച്ചയം ദക്ഷിണേന്ത്യയിലെആദ്യത്തെ ക്ഷേത്ര മ്യൂസിയമാക്കി മാറ്റുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.3.23 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്.നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം വരാത്ത രീതിയിലും കെട്ടിടത്തിന്റെ പൗരാണികത ഒട്ടും ചോരാത്ത രീതിയിലുമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നത്.

കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തിയതെന്നാണ് വിശ്വാസം. കാലാന്തരത്തില്‍ കണ്ണകിയുടെ പ്രതിഷ്ഠയും ക്ഷേത്രവും ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. ലിഖിതവും അലിഖിതവുമായ ചരിത്രവസ്തുതകള്‍ ഈ ആരാധനാലയവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. ക്ഷേത്രത്തിന്റെ ഇത്തരം ദൃശ്യവും അദൃശ്യവുമായ പൈതൃകാവശേഷിപ്പുകളെ കോര്‍ത്തിണക്കിയും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളുടെ ചരിത്രം ഉള്‍ക്കൊള്ളിച്ചുമാണ് ക്ഷേത്രമ്യൂസിയം ഒരുങ്ങുന്നത്.
മുസിരിസ് പൈതൃക പദ്ധതി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തുന്ന വികസനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരമ്പരാഗത ശൈലിയില്‍ നിര്‍മിക്കപ്പെട്ടതും മാറ്റങ്ങള്‍ക്കു അധികം വിധേയമാകാത്തതുമായ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ പുനരുദ്ധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തങ്ങളും നടപ്പിലാക്കിവരുന്നുണ്ട്. പദ്ധതി പ്രദേശത്തെ ദേവസ്വത്തിന് കീഴില്‍ വരുന്ന മാള ഐരാണിക്കുളം ശിവക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഏകദേശം ഒമ്പത് കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ടൂറിസം വകുപ്പ്അഡീഷണല്‍ ചീഫ് സെക്രട്ടറിഡോ.വി വേണു പദ്ധതി വിശദീകരിക്കും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്വി നന്ദകുമാര്‍ മുഖ്യാതിഥികളാകും. കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ കെ കുഞ്ഞുണ്ണി രാജ വിശിഷ്ടാതിഥികയാകും.നഗരസഭ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായഎം ജി നാരായണന്‍, വി കെ അയ്യപ്പന്‍,സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍എന്‍ ജ്യോതി,സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്പി ഡി ശോഭന,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ കെ മനോജ്,തിരുവഞ്ചിക്കുളം ഗ്രൂപ്പ്അസി.കമ്മീഷണര്‍ കെ സുനില്‍ എന്നിവര്‍ പങ്കെടുക്കും.