പാലക്കാട്:തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ‘ജീവനി കോളേജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാം’ന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
