കൊച്ചി: വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്ക് ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ജെ.പി.എച്ച്എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ 2021 ല്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിന് ഓരോ സ്‌കൂളുകളിലും ഒരു സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുളള അപേക്ഷകള്‍ അതത് നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അയക്കുകയും അതിന്റെ ഒരു കോപ്പി സെപ്തംബര്‍ 13-ന് മുമ്പ് നല്‍കേണ്ടതുമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239 നമ്പരില്‍ ബന്ധപ്പെടുക.
