കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ വനിതകള്‍ക്ക് വേണ്ടിയുളള നാല് ആഴ്ചത്തെ ഓണ്‍ലൈന്‍ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എഞ്ചിനീയറിംഗിലോ ബിരുദമോ, എാതെങ്കിലും ഡിപ്ലോമയോ ഉളള വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 വയസിനും ഇടയില്‍.
ബിസിനസ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ടവിധം വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ്, സാമ്പത്തിക വായ്പ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9847463688, 9447509643 നമ്പരില്‍ പേര്, വയസ്, യോഗ്യത, ഇമെയില്‍ വിലാസം എന്നിവ വാട്ട്‌സാപ്പ് അയക്കുക.