എറണാകുളം: ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പാഠ്യ പ്രവര്‍ത്തനങ്ങളിലെ മികവ് വര്‍ധിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന സ്കൂള്‍ ലാബുകളുടെ ഉദ്ഘാടനം സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. ജില്ലയില്‍ അഞ്ചു സ്കൂളുകളില്‍ ആണ് ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. പുളിയനം ഗവ.എച്ച്.എസ്.എസ്, കളമശ്ശേരി ജി.എച്ച്.എസ്.എസ്, ഇടപ്പള്ളി ജി.എച്ച്.എസ്.എസ്, കൊങ്ങോര്‍പ്പിള്ളി ജി.എച്ച്.എസ്,എസ്,ഞാറക്കല്‍ ജി.എച്ച്.എസ്.എസ് സ്കൂളുകളില്‍ ആണ് ലാബുകളുടെ ഉദ്ഘാടനം നടക്കുക. സ്കൂളുകളില്‍ ക്രമീകരിച്ച ലാബ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ആധുനിക സൗകര്യങ്ങള്‍ ഉള്ള ലാബുകള്‍ ആണ് ക്രമീകരിക്കുന്നത്. ലാബുകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇതിനോടകം തന്നെ സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ മടങ്ങിയെത്തുമ്പോള്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് ലാബ് നവീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകെ 50 സ്കൂള്‍ ലാബുകള്‍ ആണ് ഇത്തരത്തില്‍ നവീകരിക്കുന്നത്.
