കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തേക്കായുളള സൈക്കോളജി അപ്രന്റിസിന്റെ അഭിമുഖം സെപ്തംബര്‍ 17-ന് രാവിലെ 11-ന് നടക്കും. യോഗ്യത എം.എസ്.സി സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവനം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
