തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠനം നടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ ഡിസെബിലിറ്റിയുള്ളതും 2.50 ലക്ഷം രൂപയില്‍ കവിയാതെ കുടുംബവാര്‍ഷിക വരുമാനമുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി www.scholarships.gov.in മുഖേന ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം. മാനുവലായ അപേക്ഷകള്‍ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക്: www.scholarships.gov.in. വിദ്യാര്‍ത്ഥികള്‍ www.collegiateedu.kerala.gov.in ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിച്ചിരിക്കണം. ഫോണ്‍: 9446096580, 0471-2306580.
