പൈനാവ് താന്നിക്കണ്ടം അശോക റോഡിന്റെ നിര്‍മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വിലയിരുത്തി. നിര്‍മ്മാണം പുരോഗമിക്കുന്ന അശോക് പൈനാവ് റോഡിലെ കൊക്കരക്കുളം മന്ത്രി റോഷി അഗസ്റ്റില്‍ സന്ദര്‍ശിച്ചു. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മുന്‍ എംപി ജോയ്സ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലിനു ജോസ്, ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ ചെയര്മാന് മുഹമ്മദ്, റോഡ് പ്രൊജക്ട് മാനേജര്‍ ആര്.എല്‍ പ്രസാദ് തുടങ്ങിയവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.