കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കരിക്കിന്‍മേട് – മാടപ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതിയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്തിനെ ഉള്‍പെടുത്തിയതായി മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ഡാമില്‍ നിന്ന് കാമാക്ഷി പഞ്ചായത്തിന്റെ മുഴുവന്‍ മേഖലകളിലും ശുദ്ധജലം എത്തിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
8 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കരിക്കിന്‍മേട് കുടിവെള്ള പദ്ധതിയാണ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചത്. ജില്ല പഞ്ചായത്ത് ഏഴര ലക്ഷം രൂപയും കാമാക്ഷി ഗ്രൂപഞ്ചായത്ത് അഞ്ചര ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നവീകരിച്ചത്. ഗ്രാമപഞ്ചായത്തിലെ 79 ഓളം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കരിക്കിന്‍ മേട്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാമക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോണ്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെസി തോമസ് കാവുങ്കല്‍, ടിന്റു ബിനോയ്, രാഷ്ട്രീയ കക്ഷി നേതാക്കളായ എംകെ അനീഷ്, സോണി ചെള്ളാമഠം, ജോസഫ് കല്ലുങ്കല്‍, കരിക്കിന്‍ മേട് കുടിവെള്ള പദ്ധതി കണ്‍വീനര്‍ ജി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.