ജില്ലയിലെതദ്ദേ 35 ശഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തി പരിഷ്കരിച്ച 2021-22 വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ഇതോടെ പദ്ധതി പരിഷ്കരണത്തിന് സർക്കാർ നിർദ്ദേശിച്ച അവസാന തീയതിയായ സെപ്റ്റംബർ 10 നുള്ളിൽ ജില്ലയിലെ 110 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിഷ്കരിച്ച 2021-22 വാർഷിക പദ്ധതികൾക്ക് അംഗീകാരമായി .

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന-PMKSY ( നീർത്തട ഘടകം ) പദ്ധതിയിൽ പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ 55.94 ലക്ഷം രൂപയുടെ 9 പ്രവൃത്തികൾ ഉൾപ്പെടുന്ന പുതുക്കിയ ഡി പി ആറിനും യോഗം അംഗീകാരം നൽകി.

കൊച്ചി കോർ പറേഷന്റെ 2021- 22 വർഷത്തെ അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 20,44,49,869 രൂപയുടെ ആക്ഷൻ പ്ലാൻ , സപ്പ്ളിമെന്ററി ആക്ഷൻ പ്ലാൻ , ലേബർ ബജറ്റ് എന്നിവയ്ക്കും യോഗം അംഗീകാരം നൽകി.

എറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ, വിവിധ ജില്ലാ തല ഉദ്യോഗസ്ഥർ, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്/നഗരസഭകളുടെ അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.