പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് (സില്‍ക്ക്) ഏറ്റെടുത്ത പ്രവൃത്തികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ധാരണ. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ബസ് സ്റ്റോപ്പ് നിര്‍മ്മാണം, റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ എന്നിവയാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത്. 27 ലോ മാസ്റ്റ് ലൈറ്റുകളുടെ പ്രവര്‍ത്തിയാണ് നിലവില്‍ പൂര്‍ത്തീകരിക്കാനുള്ളത്. ഇത് സ്ഥാപിക്കുന്ന പ്രവര്‍ത്തി 45 ദിവസത്തിനകം പൂര്‍ത്തീകരിച്ചു കമ്മീഷന്‍ ചെയ്യും. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ എട്ട് ബസ് സ്റ്റോപ്പുകളുടെ പ്രവൃത്തി രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാനും അതോടൊപ്പം വിവിധ റോഡുകളുടെ പ്രവര്‍ത്തിയും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ഡലം എം.എല്‍.എ നജീബ് കാന്തപുരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച നടത്തി. സില്‍ക്ക് ഡി.ജി.എം ഷൈനി ജോസ്, സീനിയര്‍ മാനേജര്‍ അബ്ദുല്‍ കരീം, കരാറുകാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.