പൊന്നാനി നഗരസഭയില്‍ പി.എം.എം.എസ്.വൈ ബയോഫ്‌ളോക്ക് പദ്ധതിയിലൂടെ മത്സ്യകൃഷി നടത്തിയ തെയ്യങ്ങാട് സ്വദേശി മനോജ് കുമാറിന്റെ ബയോഫ്‌ളോക്ക് യൂണിറ്റിന്റെ വിളവെടുപ്പും വില്‍പ്പനയും പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ഫിഷറീസ് വകുപ്പിന്റെ പദ്ധതികളിലൂടെ വീട്ടുവളപ്പിലെ പടുതാകുള മത്സ്യകൃഷി, പൊതു ജലാശാലയങ്ങളിലെ കൂട് മത്സ്യ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.
