സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍ കുന്താണി ഗവ. എല്‍.പി സ്‌കൂളില്‍ കര്‍ഷകസഭ സംഘടിപ്പിച്ചു. കുരുമുളക് സമിതി, പാടശേഖര സമിതി, കേരസമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍ പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. അനില്‍ വര്‍ഗീസ്, എം.വി ജോര്‍ജ്, പൗലോസ് മാത്യു ചെമ്പിക്കാട്ടില്‍, ബാലന്‍ വാഴക്കണ്ടി, അബ്രഹാം കുറുങ്ങാട്ടില്‍, ഷിബി മാത്യു എന്നിവര്‍ സംസാരിച്ചു. കുടാതെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
