കല്‍പ്പറ്റ: തെരുവുനായ നിയന്ത്രണ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജില്ലയില്‍ സുരക്ഷ-2018 കാമ്പയിന്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശ സ്വയംഭരണ – മൃഗസംരക്ഷണ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചരണത്തിനായി തെരുവുനായ പ്രശ്‌നം എന്ന വിഷയത്തില്‍ ചിത്രരചനാ മല്‍സരം നടത്തി.