കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി നമ്മുടെ ജില്ലയിലെത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ മതിയായ തിരിച്ചറിയൽ രേഖകളില്ലാതെയാണ് ഗണ്യമായ എണ്ണം തൊഴിലാളികൾ എത്തിച്ചേരുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അതിഥി തൊഴിലാളികൾ അവരുടെ സംസ്ഥാനത്തെ തൊഴിൽ വകുപ്പോ പോലീസ് വകുപ്പോ അനുവദിച്ച വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ കയ്യിൽ കരുതേണ്ടതാണ്.

ഇത്തരം രേഖകൾ കൈവശം ഉള്ളവർക്ക് മാത്രമേ തൊഴിൽ നൽകാവൂ എന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം ജില്ലയിലെ എല്ലാ തൊഴിലുടമകളും കരാറുകാരും കർശനമായി പാലിക്കണമെന്ന് എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻ്റ്) പി എം ഫിറോസ് അറിയിച്ചു