കണ്ണൂർ: കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 79 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സപ്തംബര്‍ 13 മുതല്‍ 19 വരെയാണ് നിയന്ത്രണം. വാര്‍ഡുകള്‍ ചുവടെ:

ആന്തൂര്‍ നഗരസഭ 6,12,21,23,24,25,27, ഇരിട്ട് നഗരസഭ 14,30, മട്ടന്നൂര്‍ നഗരസഭ 6,7, പയ്യന്നൂര്‍ 10, ശ്രീകണ്ഠാപുരം 6, തളിപ്പറമ്പ് നഗരസഭ 20, 29, 31, തലശ്ശേരി നഗരസഭ 36, ആലക്കോട് 9, അഞ്ചരക്കണ്ടി 1,2,6,7, ആറളം 6, അയ്യന്‍കുന്ന് 1,6,9, അഴീക്കോട് 5,9, ചെമ്പിലോട് 2, ചെറുകുന്ന് 12, ചെറുപുഴ 1, ചെറുതാഴം 14, ചിറ്റാരിപ്പറമ്പ് 2,5,7,11,12, എരുവേശ്ശി 7, ഏഴോം 1,9, കതിരൂര്‍ 17, കല്ല്യാശ്ശേരി 14,17, കണ്ണപുരം 1,2,5,13, കോളയാട് 5,6,9, കൊട്ടിയൂര്‍ 3,4, കുഞ്ഞിമംഗലം 1, മലപ്പട്ടം 3, മാലൂര്‍ 11, മാങ്ങാട്ടിടം 6, മാട്ടൂല്‍ 1,15, മയ്യില്‍ 2, മൊകേരി 9, മുണ്ടേരി 17, മുഴക്കുന്ന് 10, മുഴപ്പിലങ്ങാട് 10, നടുവില്‍ 11, നാറാത്ത് 3, പടിയൂര്‍ കല്ല്യാട് 8, പന്ന്യന്നൂര്‍ 5, പരിയാരം 16, പാട്ട്യം 12, പായം 9,12, പെരളശ്ശേരി 7, പേരാവൂര്‍ 5, തില്ലങ്കേരി 4, ഉദയഗിരി 13,14, വേങ്ങാട് 6,11,19.