എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി/ എം.എസ്‌സി നഴിസിംഗ് അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക് ഹെൽത്ത് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത.

സർക്കാർ/ സ്വകാര്യ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. നോട്ടോ (നാഷണൽ ഓർഗൻ & റ്റി.എസ്.എ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനം നടത്തിയിട്ടുള്ള ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിരിക്കണം. 29,535 രൂപയാണ് വേതനം. 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം.

ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ഓഫീസ് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

1960ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.