മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്‌സ്, മാര്‍ക്കറ്റിങ് മാനേജര്‍, അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, ടെലികാളേഴ്‌സ്, സെയില്‍സ് മാനേജര്‍, വാഷിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. എം.ബി.എ, ബി.കോം, ഡിഗ്രി, എസ്.എസ്.എല്‍.സി എന്നിവയാണ് യോഗ്യത. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെപ്തംബര്‍ 16 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ : 04832 734 737.