മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 ബ്ലോക്ക്തല സ്ഥാപനങ്ങളില്‍ രാത്രികാല സേവനത്തിനായി 90 ദിവസത്തേക്ക് ദിവസ വേതന പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി സര്‍ജന്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി, പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കെ. എസ്. വി. രജിസ്‌ട്രേഷന്‍, ആധാര്‍ കാര്‍ഡ് അസല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 20ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഹാജരാകണം. യുവ വെറ്റിനറി സര്‍ജന്‍മാരുടെ അഭാവത്തില്‍ വിരമിച്ച വെറ്റിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. ഫോണ്‍. 0483-2734917.